വേനലവധിക്കാലത്ത് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഐ.ആര്‍.സി.ടി.സി

വേനലവധിക്കാലത്ത് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഐ.ആര്‍.സി.ടി.സി

കോഴിക്കോട്: വേനലവധിക്കാലത്ത് ഭാരതത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഭാരത സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിന്‍ 2023 മേയ് 19-ന് കേരളത്തില്‍നിന്നും യാത്രതിരിച്ച് ”ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍” വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മെയ് 30ന് തിരികെ വരുന്നു.

1. ഭാരത സര്‍ക്കാരിന്റെ ‘ദേഖോ അപ്‌നാ ദേശ് ‘, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകള്‍ ഓടിച്ചുവരുന്നു. പ്രമുഖ വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന ട്രെയിന്‍ ടൂര്‍ 2023 മെയ് 19ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിച്ച് ഹൈദരാബാദ് – ആഗ്ര – ഡല്‍ഹി – ജയ്പൂര്‍ – ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരികെ വരുന്നു.
2. എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 752 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് 480 യാത്രക്കാര്‍, കംഫര്‍ട്ട് ക്ലാസ് 272 യാത്രക്കാര്‍.
3.വിനോദസഞ്ചാരികള്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്. മടക്ക യാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാവുന്നതുമാണ്.

11 രാവും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍, 6475 കിലോമീറ്ററോളം സഞ്ചാരികള്‍ക്ക് യാത്രചെയ്ത് ഹൈദരാബാദ്, ഗോവ എന്നിവയ്ക്കൊപ്പം ഗോള്‍ഡന്‍ ട്രയാംഗിള്‍ സര്‍ക്യൂട്ടിലൂടെ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ച്ചകള്‍ ആസ്വദിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ കോംപ്ലെക്‌സും അമ്യൂസ്‌മെന്റ് പാര്‍ക്കുമായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, ഹൈദരാബാദ് നഗരത്തിന്റെ പ്രതീകമായ ചാര്‍മിനാര്‍,
ഇന്ത്യയിലെ പ്രധാന ദേശീയ മ്യൂസിയങ്ങളില്‍ ഒന്നായ സലര്‍ജംഗ് മ്യൂസിയം, പതിനൊന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്രം പേറുന്ന ഗോല്‍കൊണ്ട കോട്ട, ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലും അക്ബര്‍ ചക്രവര്‍ത്തിയുടെ മനോഹര നിര്‍മ്മിതിയായ ആഗ്ര കോട്ടയും ഡല്‍ഹിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളായ ചെങ്കോട്ട, രാജ് ഘട്ട്, ലോട്ടസ് ടെംപിള്‍, ഖുത്ബ് മിനാര്‍ എന്നിവയും, നിരവധി ചരിത്ര നിര്‍മ്മിതികളാല്‍ സമ്പന്നമായ രജപുത്ര നഗരമായ ജയ്പൂരിലെ സിറ്റി പാലസ്, ജന്തര്‍ മന്തര്‍, ഹവാ മഹല്‍ എന്നിവയും, 1961 വരെയും പോര്‍ച്ചുഗീസ് ഭരണത്തില്‍ കഴിഞ്ഞു വന്ന സംസ്ഥാനവും ഒട്ടനവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാലും പൈതൃക കേന്ദ്രങ്ങളാലും സമ്പന്നമായ ഗോവയിലെ കലന്‍ഗുട്ട് ബീച്ച്, വാഗത്തോര്‍ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രല്‍ എന്നിവയും ഈ യാത്രയിലൂടെ സന്ദര്‍ശിക്കാവുന്നതാണ്.

സ്ലീപ്പര്‍ ക്ലാസും, 3 ടയര്‍ എസി സൗകര്യവുമുള്ള എല്‍.എച്ച്.ബി ട്രെയിനില്‍ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സി.സി.ടി.വി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

നോണ്‍ എ.സി ക്ലാസിലെ യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900/ രൂപയും തേര്‍ഡ് എ.സി ക്ലാസിലെ യാത്രയ്ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050/- രൂപയുമാണ്.
ട്രെയിന്‍ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹനം എന്നിവ ഇനിപ്പറയുന്ന രീതിയില്‍
നല്‍കുന്നതാണ്.

  • ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ ട്രെയിന്‍ യാത്ര, എ.സി അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍ യാത്ര.
  • രാത്രി താമസത്തിനായി എസി ഹോട്ടലുകളില്‍ താമസം.
  • വെജിറ്റേറിയന്‍ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).
  • ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം.
  • യാത്രാ ഇന്‍ഷ്വറന്‍സ്.

യാത്രക്കാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കുവാന്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ IRCTC കൈക്കൊണ്ടിട്ടുണ്ട്. അതുപോലെ ട്രെയിനിലും മറ്റുള്ള യാത്രയിലും വൈദ്യസഹായം ആവശ്യമായി വന്നാല്‍ ഡോക്ടറിന്റെ സേവനം ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് LTC സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *