13 വയസ്സ് പൂര്‍ത്തിയായില്ല; എ. എന്‍. ഐ ക്ക് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

13 വയസ്സ് പൂര്‍ത്തിയായില്ല; എ. എന്‍. ഐ ക്ക് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

ന്യൂഡല്‍ഹി:  ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എ. എന്‍. ഐ)ന്  വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. 13 വയസ്സ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. എ. എന്‍. ഐ യുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ അക്കൗണ്ട് നിലവിലില്ല എന്ന സന്ദേശമാണ് ലഭിക്കുക. മൈക്രോ ബ്ലോഗിങ് പ്ലാറ്റഫോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും എ. എന്‍. ഐ അത് പാലിക്കുന്നില്ലെന്നുമാണ് ട്വിറ്ററിന്റെ ആരോപണം.

ഒരു ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് കുറഞ്ഞത് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഈ പ്രായനിബന്ധന നിങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായതിനാല്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു, ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് എ. എന്‍. ഐ ക്ക് ലഭിച്ചത്. ദക്ഷിണേഷ്യയിലെ പ്രമുഖ മള്‍ട്ടിമീഡിയാ വാര്‍ത്താ ഏജന്‍സിയാണ്എ. എന്‍. ഐ. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ലോകമെമ്പാടുമായി 100ലധികം ബ്യൂറോകള്‍ എ. എന്‍. ഐ ക്ക്
ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *