പാലക്കാട് വീടിന് നേരെ ബോംബേറ്; നാല് പേര്‍ ആശുപത്രിയില്‍

പാലക്കാട് വീടിന് നേരെ ബോംബേറ്; നാല് പേര്‍ ആശുപത്രിയില്‍

വാഹനങ്ങള്‍ കത്തിനശിച്ചു

പാലക്കാട്: കാഞ്ഞിരത്താണിയില്‍ വീടിന് നേരെ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തിനശിച്ചു. പെട്രോള്‍ ബോംബാണ് എറിഞ്ഞത്. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നം മൂലം നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫൈസലിന്റെ ഭാര്യ റഹ്‌മത്ത്, എട്ടും, നാലും വയസുള്ള മക്കള്‍, റഹ്‌മത്തിന്റെ സഹോദര പുത്രന്‍ റമീസ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഫൈസലിന്റെ വീടിന് അജ്ഞാത സംഘം ആക്രമിച്ചത്. വീടിന് മുന്നില്‍ ഇരുചക്രവാഹനം, കാര്‍, ടിപ്പര്‍ ലോറി എന്നിവയുണ്ടായിരുന്നു. ഇതില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീടിന്റെ മുന്‍ഭാഗവും കത്തിനശിച്ചു. ഫൈസല്‍ ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കളും അയല്‍വാസികളും ഓടി എത്തിയാണ് തീയണച്ചത്. തൃത്താല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *