സഹകരണസംഘങ്ങള്‍ക്ക് യു.എല്‍.ഇ.ആര്‍.പി ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറുമായി ഊരാളുങ്കല്‍/യു.എല്‍.ടി.എസ്

സഹകരണസംഘങ്ങള്‍ക്ക് യു.എല്‍.ഇ.ആര്‍.പി ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറുമായി ഊരാളുങ്കല്‍/യു.എല്‍.ടി.എസ്

കൊച്ചി: സഹകരണസ്ഥാപനങ്ങള്‍ക്കുവേണ്ടി ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആയ യു.എല്‍.ഇ.ആര്‍.പി വിപണിയിലിറക്കി യു.എല്‍ ടെക്‌നോളജിസൊല്യൂഷന്‍സ് (യു.എല്‍.ടി.എസ്). കൊച്ചി-മറൈന്‍ഡ്രൈവില്‍ നടക്കുന്ന.സഹകരണ.എക്‌സ്‌പോ.വേദിയില്‍ യു.എല്‍.ഇ.ആര്‍.പിയുടെ പ്രകാശനം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. സഹകരണവകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ജ്യോതി പ്രസാദ് .ആര്‍, യു.എല്‍.ടി.എസ് സീനിയര്‍ വൈസ്പ്രസിഡന്റ് ഹേമലത ടി.ആര്‍, യു.എല്‍.ടി.എസ് ഇന്‍ഫ്രാ സ്ട്രക്ചര്‍ മാനേജ്‌മെന്റ് സര്‍വീസസ് മേധാവി ജോസ് കുന്നേല്‍ എന്നിവരും സംബന്ധിച്ചു. ഈ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തു വിപണിയിലിറക്കിയ യു.എല്‍ ടെക്‌നോളജി സൊല്യൂഷന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ ടോട്ടല്‍ സൊല്യൂഷന്‍പ്രൊവൈഡറും സേവനമികവുകൊണ്ടു ലോക പ്രസിദ്ധവുമായ ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡിജിറ്റല്‍ വിഭാഗം ആണ്.

സഹകരണസംഘങ്ങളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന സംയോജിത എന്റര്‍പ്രൈസസ് റിസോഴ്‌സ് പ്ലാനിങ് സിസ്റ്റമാണ് എല്‍.ഇ.ആര്‍.പി. ഓപ്പണ്‍സോഴ്‌സ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന യു.എല്‍.ഇ.ആര്‍.പി വളരെചെലവുകുറഞ്ഞതും വേഗത്തില്‍ വിന്യസിക്കാവുന്നതുമാണ്. ബിസിനസ്സ് പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സഹകരണസ്ഥാപനങ്ങളെ സഹായിക്കുന്ന ഈ നൂതന സോഫ്റ്റ്‌വെയര്‍ അതത് സംരംഭത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാറ്റംവരുത്താവുന്നതും വിപുലപ്പെടുത്താവുന്നതും ആണ്.

അക്കൗണ്ടിങ്, പോയിന്റ് ഓഫ്‌സെയില്‍, ഇന്‍വെന്ററിമാനേജ്‌മെന്റ്, പര്‍ച്ചേസ് മാനേജ്‌മെന്റ്, കസ്റ്റമര്‍ മാനേജ്‌മെന്റ്, പ്രൊഡക്ഷന്‍ പ്ലാനിങ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, മനുഷ്യവിഭവം, പേറോള്‍ മാനേജ്‌മെന്റ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ് യു.എല്‍.ഇ.ആര്‍.പി. സഹകരണമേഖലയുടെ ഉന്നമനത്തില്‍ സഹകരണസ്ഥാപനം തന്നെയായ തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് യു.എല്‍.ഇ.ആര്‍.പിയെന്ന യു.എല്‍.ടി.എസ് സി.ഇ.ഒ മുരളി ഗോപാലന്‍ പറഞ്ഞു.
സാമ്പത്തികവികസനത്തിന്റെയും നവീകരണത്തിന്റെയും നിര്‍ണായക ചാലകങ്ങളാണ് സഹകരണസ്ഥാപനങ്ങള്‍, എന്നാല്‍ അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങളുടെ അഭാവം പലപ്പോഴും അവയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. അവരുടെ ബിസിനസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വേഗതയേറിയ ഡിജിറ്റല്‍ യുഗത്തില്‍ മത്സരാധിഷ്ഠിതമായി തുടരുന്നതിനും അവര്‍ക്ക് കാലാനുസൃതമായ സാങ്കേതികവിദ്യകള്‍ അത്യാവശ്യമാണ്. ഇവയ്ക്കായിപ്രത്യേകം രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വെയര്‍ ആണ് ഓപ്പണ്‍സോഴ്‌സ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച യു.എല്‍.ഇ.ആര്‍.പി അദ്ദേഹം വിശദീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *