സി.എസ്.കെയെ 32 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്
ജയ്പൂര്‍: ചെന്നൈയുടെ വിജയ തേരോട്ടത്തിന് തടയിട്ട് രാജസ്ഥാന്‍. 32 റണ്‍സിന് സി.എസ്.കെയെ തോല്‍പ്പിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും റോയല്‍സിനായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് യശസ്വി ജയ്‌സ്വാള്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ജയ്‌സ്വാള്‍ എട്ട് ഫോറിന്റേയും നാല് സിക്‌സിന്റേയും അകമ്പടിയോടു കൂടി 43 പന്തില്‍ 77 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ധ്രുവ് ജുറേലും 35(15), ദേവ്ദത്ത് പടിക്കലും 27*(13) തകര്‍ത്തടിച്ചതോടു കൂടി രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ രാജസ്ഥാന്‍ സി.എസ്.കെ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞു മുറുകി. 53(33) റണ്‍സെടുത്ത ശിവം ഡൂബെക്കും 47(29) റണ്‍സെടുത്ത ഗെയ്ക്ക്ദിനുംമൊഴികെ മറ്റാര്‍ക്കും സി.എസ്.കെ നിരയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. കൃത്യമായ സമയത്ത് റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിയാതെ പോയത് ചെന്നൈക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. രാജസ്ഥാന് വേണ്ടി ആദം സാംപ മൂന്നും അശ്വിന്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി. ജയ്‌സ്വാളാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.