ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാലിയം പ്ലാറ്റിനം ജൂബിലി ആഘോഷം 29, 30 തിയതികളില്‍

ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാലിയം പ്ലാറ്റിനം ജൂബിലി ആഘോഷം 29, 30 തിയതികളില്‍

കോഴിക്കോട്: ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം 29, 30ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29ന് രാവിലെ 9.30ന് തന്‍മിയത്തുല്‍  ഇസ്ലാം അസോസിയേഷന്‍ പ്രസിഡന്റ് ടി. പി അബ്ദുള്ളക്കോയ മദനി പതാക ഉയര്‍ത്തും. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 75 ഇന കര്‍മ പരിപാടികളാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച ഖാദര്‍ ഹാജി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസും പി.ബി.ഐ ബാവ ഹാജി സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം എം. കെ രാഘവന്‍ എം. പിയും ഈ വര്‍ഷത്തെ സഹപാഠിക്കൊരു വീട് പദ്ധതിയുടെ താക്കോല്‍ദാനവും വെബ്സൈറ്റ് ലോഞ്ചിങും ഇ.ടി മുഹമ്മദ് ബഷീറും സ്‌കൂള്‍ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന ദിശാദീപം ഡോക്യുമെന്ററിയുടേയും സ്‌കൂള്‍ ലോഗോയുടേയും പ്രകാശനം മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയും നിര്‍വഹിക്കും. ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും.

പ്ലാറ്റിനം ജൂബിലി കര്‍മ പദ്ധതികള്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ഇ. പി ഇമ്പിച്ചിക്കോയ അവതരിപ്പിക്കും. സിയാല്‍ (സ്‌കൂള്‍ ഓഫ് ഇന്നവേറ്റീവ് അക്കാദമിക് ആന്‍ഡ് ലീഡര്‍ഷിപ്പ്) എന്നാണ് 75 ഇന കര്‍മപദ്ധതികള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്. ഉമ്പിച്ചിഹാജിയുടെ നാമധേയത്തിലുള്ള അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും സ്പോര്‍ട്സ് അക്കാദമി, സഹപാഠിക്കൊരു വീട്, ഫിനിഷിങ് സ്‌കൂള്‍, യു. റേഡിയോവാണി, കൃഷിയരങ്ങ് എന്നിവ 75 ഇന പദ്ധതികളില്‍പ്പെട്ടതാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്.പ്രദീപ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, പഞ്ചായത്ത് അംഗം പി. ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. സി അഷ്റഫ്, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എം. സന്തോഷ്‌കുമാര്‍, വിദ്യാഭ്യസ ഡെപ്യൂട്ടി ഡയരക്ടര്‍ സി. മനോജ്കുമാര്‍, ആപ്കോ ഗ്രൂപ്പ് ചെയര്‍മാന്‍ എ. പി അബ്ദുല്‍ കരീം ഹാജി, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എ. ദേവദാസ്, പി.ടി.എ പ്രസിഡന്റ് പി.ടി അബ്ദുല്‍ റഷീദ്, പ്രിന്‍സിപ്പാല്‍ എം.വി സൈദ് ഹിസാമുദ്ദീന്‍, ഹെഡ്മാസ്റ്റര്‍ കെ. അബ്ദുല്‍ ജലീല്‍, തന്‍മിയത്തുല്‍  ഇസ്ലാം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ബി.ഐ മുഹമ്മദ് അഷ്റഫ്, ട്രഷറര്‍ പി.കെ അന്‍വര്‍ സാദത്ത്, മാനേജര്‍ കെ. മുഹമ്മദ് അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകള്‍ നേരും.

ജൂബിലിയുടെ ഭാഗമായി നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 30ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. റിട്ട. ജസ്റ്റിസ് ബി.കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍, സിനിമാ താരം നിര്‍മല്‍ പാലാഴി എന്നിവര്‍ സംസാരിക്കും. ജൂബിലി ആഘോഷത്തിന് 500 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരികയാണ്. വാര്‍ത്താസമ്മേളനത്തില്‍ പി.ബി.ഐ മുഹമ്മദ് (ജന.സെക്രട്ടറി, തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍ ആന്റ് ജന.കണ്‍വീനര്‍-പ്ലാറ്റിനം ജൂബിലി ഓര്‍ഗനൈസിംഗ് കമ്മിറ്റി), അഡ്വ.ആലിക്കോയ(വൈ.പ്രസിഡന്റ്, തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍), പ്രൊഫ.ഇ.പി ഇമ്പിച്ചിക്കോയ(പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍, പ്ലാറ്റിനം ജൂബിലി), പി.ബി.ഐ ലിറാര്‍(ജോ.സെക്രട്ടറി, തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍), എം.വി സൈദ് ഹിസാമുദ്ധീന്‍ (പ്രിന്‍സിപ്പാള്‍, ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), കെ.അബ്ദുല്‍ ജലീല്‍ (ഹെഡ്മാസ്റ്റര്‍, ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), കെ.പി അഷ്‌റഫ് (ജന.സെക്രട്ടറി, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) എന്നിവര്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *