മാഹി: കോ-ഓപ്പറേറ്റീവ് പോളി ക്ലിനിക് ഏപ്രില്‍ 30ന് പള്ളൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണി വരെ നടക്കുന്ന ക്യാംപില്‍ ഡോ. ചന്ദ്രകാന്ത് നേത്രരോഗം – (നേത്രാലയം കോഴിക്കോട്), ഡോ: മുഹമ്മദ് ഷഹാം- (ഓര്‍ത്തോ – തലശ്ശേരി ടെലി ഹോസ്പിറ്റല്‍), ഡോ: ആദില്‍വാഫി (പള്‍മണോളജിസ്റ്റ് – മാഹി ഹോസ്പിറ്റല്‍), ഡോ. ഷബീന്‍കുമാര്‍ (നെഫ്രോളജിസ്റ്റ് – ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍) തുടങ്ങിയവര്‍ രോഗികളെ പരിശോധിക്കുന്നു. അത്യാവശ്യമരുന്നുകള്‍ സൗജന്യം – ലാബ് ടെസ്റ്റുകള്‍ക്ക് 30% കുറവ് – 500 രൂപയ്ക്ക് കണ്ണടകള്‍ – നിര്‍ധനരായ ആറു പേര്‍ക്ക് സൗജന്യ കണ്ണ് ഓപ്പറേഷന്‍.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക: 9074362660, 9605091854, 9656492980. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് പായറ്റ അരവിന്ദന്‍, പി.പി സുരേന്ദ്രന്‍, എന്‍.മോഹനന്‍, ഷാജു കാനത്തില്‍, കാഞ്ചന നാണു എന്നിവര്‍ സംബന്ധിച്ചു.