കോഴിക്കോട്: പി.ജി രവീന്ദ്രന്‍ രചിച്ച സാമൂഹ്യനീതിയും ലിംഗസമത്വവും (ലേഖന സമാഹാരം) പുസ്തകപ്രകാശനം മെയ് 12ന് (വെള്ളി) വൈകീട്ട് നാല് മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പ്രൊഫ: കെ.ഇ.എന്‍ കുഞ്ഞഹമ്മദിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിക്കും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ മുഖ്യാതിഥിയായി സംബന്ധിക്കും. പീപ്പിള്‍സ് റിവ്യു സ്‌പെഷ്യല്‍ സപ്ലിമെന്റ് ഡോ. കെ കുഞ്ഞാലി പ്രകാശനം ചെയ്യും.
കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ. എന്‍.എം സണ്ണി, സിനിമ സംവിധായകന്‍ ഹരിദാസ്, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷമീന ടി.കെ ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ് പി.ജി രവീന്ദ്രന്‍ പ്രതിസ്പന്ദം നടത്തും. പീപ്പിള്‍സ് റിവ്യു പത്രാധിപര്‍ പി.ടി നിസാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ നന്ദിയും പറയും. പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
പി.ജി രവീന്ദ്രന്റെ നാലാമത്തെ പുസ്തകമാണിത്. കാലം – കാലശേഷം, ദാമ്പത്യജീവിതം, ജനാധിപത്യം റെഡ് അലര്‍ട്ടില്‍ (ലേഖന സമാഹാരം) എന്നിവയാണ് മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.