സ്വവര്‍ഗ്ഗവിവാഹം നിഷിദ്ധബന്ധങ്ങള്‍ക്ക് ന്യായീകരണമാകും: നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

സ്വവര്‍ഗ്ഗവിവാഹം നിഷിദ്ധബന്ധങ്ങള്‍ക്ക് ന്യായീകരണമാകും: നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  സ്വവര്‍ഗ്ഗ വിവാഹം കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചാല്‍ നിഷിദ്ധ ബന്ധങ്ങള്‍ക്ക് അത് നാളെ ന്യായീകരണമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. സഹോദരങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് മൗലിക അവകാശം എന്ന് നാളെ ഒരാള്‍ വാദിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യമാണ് കേന്ദ്രം ഉന്നയിച്ചത്. ബഹുഭാര്യത്വം അംഗീകരിക്കുന്നതിനുള്ള വഴിയായി കോടതി വിധിയെ ചിലര്‍ ആയുധമാക്കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു.

അത്തരം വാദങ്ങള്‍ വിഷയത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടുന്നതാവുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. കോടതി പരിഗണിക്കേണ്ട വിഷയമല്ലയിതെന്നും വാദം നിറുത്തി വയ്ക്കണമെന്നും ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് ആവശ്യമില്ലാത്ത കാര്യങ്ങള്‍ കോടതി അടിച്ചേല്പിക്കരുതെന്ന് നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന വിഷയം പാര്‍ലമെന്റിനു വിടുകയാണ് കോടതി ചെയ്യേണ്ടതെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *