സുഡാന്‍: സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ. എന്‍. എസ് ടര്‍ക്കഷ് സുഡാനിലെത്തി. വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ് ഇക്കാര്യം അറിയിച്ചത്.
സുഡാനില്‍ നിന്ന് ഇതുവരെയായി 960 ലേറെ ഇന്ത്യക്കാരെ സുരക്ഷിതരായി എത്തിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. നിലവില്‍ സുഡാനില്‍ 3500 ഇന്ത്യാക്കാര്‍ ഉണ്ടെന്നും ഇവരില്‍ പലരുമായും ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 367 പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘം ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തി. ഇതില്‍ 19 മലയാളികള്‍ ഉള്‍പ്പെടുന്നു. മലയാളികളുടെ ആദ്യ സംഘം രാവിലെ കേരളത്തിലെത്തി. എറണാകുളം, ഇടുക്കി സ്വദേശികളായ ആറ് പേരാണ് ഒമ്പതരയോടെ നെടമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്.