കോഴിക്കോട്: ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തും. അതിന്റെ ഭാഗമായി ലോക ഓട്ടിസം ദിനമായ ഏപ്രിൽ 1,2, തിയ്യതികളിൽ വൈകിട്ട് 4 മണിമുതൽ 7 മണിവരെ കോഴിക്കോട് ബീച്ചിൽ നൂറോളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കോഴിക്കോട് സൈബർ സിറ്റി റോട്ടറി ക്ലബ്ബ്്, നാഷണൽ ട്രസ്റ്റ് ചേർന്ന് വൺ ഇന്ത്യ കൈറ്റ് ടീം കാപ്റ്റൻ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തിൽ പത്തോളം ഭീമൻ പട്ടങ്ങൾ പറത്തും. തുടർന്നു പൊതു ജനങ്ങൾക്കായി ഓട്ടിസം ബോധവൽക്കരണത്തിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള സിനിമ പ്രദർശനവും നടക്കും.
കൈറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് നിർവ്വഹിക്കും. ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ജന.സെക്രട്ടറി പി.കെ.എം സിറാജ് അദ്ധ്യക്ഷത വഹിക്കും. എം.പിയജയരാജ്, ആർ.എൽ ബൈജു, സന്നാഫ് പാലക്കണ്ടി പങ്കെടുക്കും.