ഇ-പോസ് സെര്‍വര്‍ തകരാര്‍; കേരളത്തിലെ റേഷന്‍ കടകള്‍ ഇന്നും നാളെയും അടച്ചിടും

ഇ-പോസ് സെര്‍വര്‍ തകരാര്‍; കേരളത്തിലെ റേഷന്‍ കടകള്‍ ഇന്നും നാളെയും അടച്ചിടും

കോഴിക്കോട്: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ താളം തെറ്റിയ റേഷന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായി ഇന്നും നാളെയും റേഷന്‍ കടകള്‍ അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഈ നടപടി. 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതല്‍ മാത്രമേ മെയിലെ റേഷന്‍ വിതരണം തുടങ്ങൂ.

സര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ കാര്‍ഡുടമകളും റേഷന്‍ കടക്കാരും വാക്തര്‍ക്കം പതിവായതോടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ 28വരെ റേഷന്‍ കടകള്‍ അടച്ചിടാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. നാലു ദിവസമായി ജില്ലയില്‍ റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷന്‍ വിതരണം സെര്‍വര്‍ തകരാര്‍ മൂലം താളം തെറ്റിയിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *