മാവോയിസ്റ്റ് ആക്രമണം;  ഉപയോഗിച്ചത് 50 കിലോഗ്രാം ഐ. ഇ. ഡി

മാവോയിസ്റ്റ് ആക്രമണം;  ഉപയോഗിച്ചത് 50 കിലോഗ്രാം ഐ. ഇ. ഡി

ന്യൂഡല്‍ഹി:  ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഉപയോഗിച്ചത് 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐ. ഇ. ഡി). സ്‌ഫോടനം റോഡില്‍ വന്‍ കുഴിയുണ്ടാക്കുകയും മരങ്ങള്‍ പിഴുതെറിയുകയും ചെയ്തു. സ്ഫോടനത്തിന്റെ ശക്തിയില്‍ വാഹനം 20 അടി ദുരേക്ക് തെറിച്ചു. തകര്‍ന്ന വാനിന്റെ അവശിഷ്ടങ്ങള്‍ സ്ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റര്‍ അകലെ വീണതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്റെ പോലീസുകാര്‍ വാടകയ്ക്ക് എടുത്ത മിനി വാനിലാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് ബാലിസ്റ്റിക് സുരക്ഷയുണ്ടായിരുന്നില്ല. അപകടത്തില്‍ പത്തുപോലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു.

ദന്തേവാഡ ജില്ലയിലാണ് വന്‍ ആക്രമണം നടന്നത്. സമീപകാലത്ത് സുരക്ഷാസേനക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ദന്തേവാഡയിലേത്. ആക്രമണത്തില്‍ 10 അടി ആഴവും 20 അടി വീതിയുമുള്ള ഗര്‍ത്തം രൂപപ്പെട്ടു. പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലക്ഷ്യമാക്കി മാവോയിസ്റ്റുകള്‍ വലിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് ടെറിട്ടോറിയല്‍ ആര്‍മിയുടെ മുന്‍ മേധാവി മേജര്‍ ജനറല്‍ അശ്വിനി സിവാച്ച് ് പറഞ്ഞു.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തി മടങ്ങുന്നതിനിടെയാണ് ഡി. ആര്‍. ജി സംഘത്തിന് നേരെ ആക്രമണം നടന്നത്. പ്രത്യേക സുരക്ഷാ സേന കാട്ടില്‍ ഒളിച്ച അക്രമികളെ തിരയുകയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമമായാണ് മാവോയിസ്റ്റ് ആക്രമണത്തെ അധികൃതര്‍ കാണുന്നത്. സര്‍ക്കാരിന്റെ പുനരധിവാസ നയത്തെ തുടര്‍ന്ന് ഓരോ വര്‍ഷവും 400-ലധികം മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നതായി ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സുന്ദര്‍രാജ് പി ് പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *