സി.എൻ.വിജയകൃഷ്ണന്റെ സഹകരണ രംഗത്തെ ഇടപാടുകൾ അന്വേഷിക്കണം കരുവൻതിരുത്തി ബാങ്ക് ഭരണ സമിതി

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, എം.വി.ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ.വിജയ കൃഷ്ണന്റെ സഹകരണ മേഖലയിലെ ഇടപാടുകളിൽ കോടികളുടെ അഴിമതി ആരോപണവുമായി കരുവൻതിരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗങ്ങൾ. സിറ്റി ബാങ്കിൽ പൊതുജനങ്ങൾ നിക്ഷേപിച്ച 650 കോടി രൂപയും ലാഡർ എന്ന സഹകരണ സ്ഥാപനത്തിലേക്കും കോടികളാണ് വകമാറ്റിയിരിക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങളുടേയും ചെയർമാൻ സി.എൻ വിജയകൃഷ്ണനാണ്. 2019ലെ ഓഡിറ്റ് പ്രകാരം 209 കോടി എം.വി.ആർ കാൻസർ സെന്ററും, 50 കോടി ലാഡറും നഷ്ടത്തിലാണ്. പണം വകമാറ്റിയതിനെതിരെ ബാങ്കിന്റെ ആദ്യ പ്രസിഡണ്ട് പി.കെ.അബ്ദുൽ നാസർ സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 2016ലെ ഭരണ സമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ചും ചിലർ നൽകിയ ആറോളം പരാതികൾ ഹൈക്കോടതി തള്ളിയിട്ടുണ്ട്. ബാങ്ക് പ്രസിഡണ്ട് കെ.എം.ബഷീർ, ഡയറക്ടർ കെ.മൊയ്തീൻ കോയ, സി.ഇ.ഒ ഖാലിദ് ഷമീം പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *