ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി:  മരണത്തിനുവരെ കാരണമായേക്കാവുന്ന പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. പഞ്ചാബ് ആസ്ഥാനമായുള്ള ക്യു. പി ഫാര്‍മകെം ലിമിറ്റഡ് നിര്‍മിച്ച് ട്രില്ലിയം ഫാര്‍മ വിതരണം ചെയ്യുന്ന കഫ്‌സിറപ്പിനെതിരെയാണ് ആരോപണം. ഉസ്‌ബെകിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് 18 കുട്ടികള്‍ മരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം.

മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നില്‍ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടങ്ങളിലെ ഒരു ബാച്ചില്‍ നിന്നുള്ള സിറപ്പിന്റെ സാമ്പിളുകളില്‍ അസ്വീകാര്യമായ അളവില്‍ ഡൈഥലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവ രണ്ടും അമിതമായി സരീരത്തിലെത്തിയാല്‍ കുട്ടികളെ ഗുരുതരമായി ബാധിക്കും. വയറിളക്കം, ഛര്‍ദ്ദി, മൂത്രതടസ്സം, വയറുവേദന, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുകയും മരണത്തിലേയ്ക്ക് വരെ നയിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ഓസ്‌ട്രേലിയയിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ തെറാപ്യൂടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയിലാണ് സിറപ്പിന്റെ സാമ്പിളുകള്‍ പരിശോധിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *