മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം:  കര്‍ണാടക

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം:  കര്‍ണാടക

ബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനവിരുദ്ധമാണെന്ന് നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് വിവിധ മുസ്ലീംസംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒരു പഠനവും നടത്താതെയാണ് കര്‍ണാടക സര്‍ക്കാര്‍ സംവരണം എടുത്തുകളഞ്ഞതെന്ന് സംഘടനകള്‍ പറയുന്നു.

സംവരണം പിന്‍വലിക്കാനുമുള്ള തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള തീരുമാനത്തിന്റെ കാരണമെന്തായിരുന്നുവെന്നും ജഡ്ജിമാരായ കെ. എം.ജോസഫ്, ബി. വി.നാഗരത്‌ന എന്നിവരുടെ ബെഞ്ച് ചോദിച്ചിരുന്നു .

ഈ സാഹചര്യത്തിലാണ് കര്‍ണാടകം സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തില്‍ മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇത് ബാധകമല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സംവരണം എടുത്തു കളഞ്ഞ സമയത്തെ കുറിച്ചുള്ള ഹര്‍ജിക്കാരുടെ വാദം അപ്രധാനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പാണ് സംവരണം എടുത്തുകളഞ്ഞുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *