കോഴിക്കോട്: വെജിറ്റേറിയൻ ഭക്ഷണ രംഗത്ത് കോഴിക്കോടിന്റെ മുഖമുദ്രയായി മാറിയ ഓംകാര ഹോട്ടലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 3 മുതൽ 7വരെ ഉത്തരേന്ത്യൻ ചാട്ടിന്റെയും ദോശയുടെയും ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. കോഴിക്കോട് പാളയം റോഡിൽ ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിക്ക് സമീപമുള്ള ഓംകാര ഹോട്ടലിൽ വെച്ച് വൈകിട്ട് 4 മണി മുതൽ 10 മണിവരെയാണ് ഫ്യൂഷൻ ഫുഡ്‌ഫെസ്റ്റ് നടക്കുന്നത്.
നഗരത്തിൽ ആദ്യകാലത്ത് ശ്രദ്ധേയമായ വെജിറ്റേറിയൻ ഹോട്ടലായിരുന്ന വിനായകയിൽ തുടങ്ങി പിന്നീട് ഓംകാര എന്ന പേരിൽ കൂടുതൽ പുതുമകളോടെ പൂർണ്ണമായും വെജിറ്റേറിയൻ എന്ന ആശയത്തിലാണ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. ഓംകാരയുടെ നേതൃത്വം വഹിക്കുന്ന ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഈ വെജിറ്റേറിയൻ ഫുഡ് വെസ്റ്റിവലും അരങ്ങേറുന്നത്. ഓംകാരയുടെ തനതായ രുചിക്കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉത്തരേന്ത്യൻ ചാട്ടും വിവിധതരം ദോശകളുമാണ് ഫുഡ് ഫെസ്റ്റിവലിലുണ്ടാവുക. കൂടാതെ മറ്റ് വെജിറ്റേറിയൻ വിഭവങ്ങളും ലഭിക്കും. കൂടുതലാളുകൾ വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നുണ്ടെന്നും നോണിൽ ലഭിക്കുന്ന എല്ലാതരത്തിലും വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കാമെന്നും ലക്ഷ്മി പറഞ്ഞു. പ്യുവർലി വെജിറ്റേറിയൻ മീറ്റ് ഐറ്റംസും റസ്റ്റോറന്റിൽ ലഭിക്കുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.