യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വീണ്ടും വധഭീഷണി

യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വീണ്ടും വധഭീഷണി

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും വധഭീഷണി സന്ദേശം. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് ടോള്‍ ഫ്രീ നമ്പറില്‍ മുഖ്യമന്ത്രി യോഗിയെ ഉടന്‍ വധിക്കും എന്ന ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാമത്തെ ഭീഷണി സന്ദേശമാണ് യോഗി ആദിത്യനാഥിനെതിരെ വരുന്നത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16-കാരന്‍ സന്ദേശം അയച്ചത്.

ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശം അയച്ചത്. വിദ്യാര്‍ത്ഥിയെ ലഖ്നൗവിലെ ചിന്‍ഹട്ട് ഏരിയയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ‘ഏപ്രില്‍ 3-ന് രാത്രി 10:23-ന് ആണ് ഇമെയില്‍ സന്ദേശമായി ചാനലിന് വധഭീഷണി സന്ദേശം എത്തിയത്. ഇത് ചാനള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുക്കുകയും വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *