തലശേരി:യുണൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 25 വരെ ഒരു മാസം നീണ്ടു നില്ക്കുന്ന സൗജന്യ ഹോക്കി കോച്ചിങ് ക്യാംപ് തലശേരി നഗരസഭ സ്റ്റേഡിയത്തില്‍ (വി.ആര് കൃഷ്ണയ്യര്‍) നടക്കുമെന്ന് സംഘാടകര്‍ തലശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. മുന്‍ മിലട്ടറി ഹോക്കി താരം സി.പി ബിനുവാണ് മുഖ്യപരിശീലകന്‍ ക്യാംപില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ലബിന്റെ ഹോക്കി അക്കാദമിയിലേക്ക് പ്രവേശനം നല്‍കും സ്ഥിരമായ പരിശീലനവും ഹോക്കി സ്റ്റിക്കും കളിക്കാനാവശ്യമായ മറ്റ് അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നല്‍കും. ഹോക്കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളിലെ കുട്ടികള്‍ക്ക് ഹോക്കി കളിക്കാനാവശ്യമായ ഉപകരണങ്ങള്‍ നല്കി വരുന്നുണ്ട്.
കേരളത്തിലെ ഒട്ടനവധി ഹോക്കി കളിക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നേടികൊടുക്കുന്നതില്‍ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 6.30 നും വൈകിട്ട് നാലിനുമാണ് ക്യാംര് നടക്കുക. പി.വി.സി റാജുദ്ദിന്‍, കെ.ജെ ജോണ്സണ്, മുഹമ്മദ് റാഫി, കെ.മശ്ഹൂദ്, സി.പി ബിനു സി.പി അര്‍ഷാദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. കൂടതല്‍ വിവരങ്ങള്‍ക്ക് 9847004049, 7012978599 എന്ന നമ്പറില്‍ ബന്ധപ്പെടണം.