കേശവാനന്ദഭാരതിക്കേസ് ചരിത്ര വിധിക്ക് അമ്പതു വര്‍ഷം:  വെബ് പേജുമായി സുപ്രീംകോടതി

കേശവാനന്ദഭാരതിക്കേസ് ചരിത്ര വിധിക്ക് അമ്പതു വര്‍ഷം:  വെബ് പേജുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി:  സുപ്രധാനമായ കേശവാനന്ദഭാരതിക്കേസ് വിധിയുടെ വിശദാംശങ്ങള്‍ അടങ്ങിയ വെബ്‌പേജ് ലഭ്യമാക്കി സുപ്രീം കോടതി. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടായ കേശവാനന്ദഭാരതിക്കേസ് വീണ്ടും ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. ഭൂപരിഷ്‌കരണ നിയമത്തിലൂടെ തന്റെ ഭൂമി ഏറ്റെടുത്ത കേരളസര്‍ക്കാര്‍ നടപടിക്കെതിരേ ഇടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദഭാരതി സുപ്രീം കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ നാനി പല്‍ക്കീവാല കേശവാനന്ദഭാരതിക്കുവേണ്ടി ഹാജരായി. ഏറ്റവും കൂടുതല്‍ ജഡ്ജിമാരടങ്ങിയ 13 അംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കും പാര്‍ലമെന്റിന്റെ ഭേദഗതി അധികാരത്തെ പരിമിതപ്പെടുത്തിയ കേസിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി ചരിത്രവിധിയുടെ വെബ്‌പേജ് ഒരുക്കിയത്. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് 1973 ഏപ്രില്‍ 24 ന് ഇതേ ദിവസമാണ് കേശവാനന്ദഭാരതി കേസ് വിധി പുറപ്പെടുവിച്ചത്. എല്ലാ ഗവേഷകര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ കേസിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ വെബ് പേജ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *