കോഴിക്കോട്: വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെ ഡബ്ല്യു എസ് ഒ എയ്ഞ്ചൽ അവർഡ് (WSO Angels Award) കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. സ്‌ട്രോക്ക് ചികിത്സയിൽ ഉന്നത നിലവാരം പുലർത്തുന്നതിന് വേൾഡ് സ്ട്രാക്ക് ഓർഗനൈസേഷൻ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾ കൃത്യമായി പരിശോധിക്കുകയും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനെ തുടർന്നാണ് ആസ്റ്റർ മിംസിനെ പ്ലാറ്റിനം അവാർഡിനായി പരിഗണിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം ഈ അവാർഡ് കരസ്ഥമാക്കുന്നതെന്ന് സി ഇ ഒ ഫർഹാൻ യാസീൻ, ഡോ.വേണു ഗോപാലൻ.പി.പി, ഡോ.നൗഫൽ ബഷീർ, ഡോ.അബ്ദുറഹ്മാൻ.കെ.പി, ഡോ.പോൾ ആലപ്പാട്ട്, ഡോ.ശ്രീവിദ്യ, ചീഫ് നഴ്‌സിങ് ഓഫീസർ ഷീലാമ്മ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.