മയ്യഴിയെ ത്രസിപ്പിച്ച നാടന്‍ കലാ-സംഗീത രാവുകള്‍ക്ക് തിരശ്ശീല

മയ്യഴിയെ ത്രസിപ്പിച്ച നാടന്‍ കലാ-സംഗീത രാവുകള്‍ക്ക് തിരശ്ശീല

മാഹി: മയ്യഴി അഴിമുഖത്തെ ഇരുകരകളിലും പുഴയോരത്തും തടിച്ചു കൂടിയ കലാ-സംഗീത പ്രേമികളെകഴിഞ്ഞ ത്രസിപ്പിച്ച നാടന്‍ കലാ -സംഗീത രാവുകള്‍ക്ക് തിരശ്ശീല. രണ്ടി ദിനങ്ങളിലായി നടന്ന പരിപാടി മയ്യഴിക്കാര്‍ ഹൃദയത്തിലേറ്റി. പണ്ഡിറ്റ് സി.എസ് അനില്‍കുമാറിന്റെ ഹിന്ദുസ്ഥാനി സംഗീതം ശ്രോതാക്കള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മയ്യഴി ഭരണകൂടത്തിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് മെഹ്ഫില്‍ ഇ-ഗസലും, മെലോഫില്‍ പരിപാടിയും സംഘടിപ്പിച്ചത്. സംഗീതജ്ഞന്‍ ജാസി ഗിഫ്റ്റിറ്റിന്റെ സംഗീത രാവ് പുതുതലമുറയില്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്തു. തെയ്യം കലാ അക്കാദമിയുടെ സാംസ്‌കാരിക-ആയോധന കലാപരിപാടികളുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *