ഇടതുപക്ഷ സർക്കാരിന്റെ ഭരണതുടർച്ചക്കായി പ്രവർത്തിക്കും ഡി എ ഡബ്ല്യൂ എഫ്

കോഴിക്കോട്: സമ്പത്തുള്ളവനെ കൂടുതൽ സമ്പത്തുള്ളവനാക്കുന്ന വലതുപക്ഷ സാമ്പത്തിക നയങ്ങൾക്ക് പകരം പാവപ്പെട്ടവന്റെ കൈകളിൽ ക്ഷേമ പെൻഷനുകളായും, സഹായ ധനങ്ങളായും പണം എത്തിച്ചുകൊണ്ട് സാമ്പത്തിക മേഖലയെ സജാവമാക്കുന്ന നയമാണ് ഇടതു സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് തൊഴിൽ മേഖലയിൽ 4% സംവരണം ഏർപ്പെടുത്തുന്നതിന് പുറമെ ചരിത്രത്തിലാദ്യമായി എയ്ഡഡ് മേഖലയിൽ കൂടി 4% സംവരണം ഏർപ്പെടുത്തിയത് ഈ സർക്കാറാണ്. പൊതു വിദ്യാഭ്യാസ സൗകര്യങ്ങൾ ഹൈടെക്ക് ആക്കുകയും ഭിന്നശേഷിക്കാർക്ക് 5% സംവരണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭരണ തുടർച്ച മുഴുവൻ പാവപ്പെട്ടവന്റെയും ആവശ്യമാണെന്നും ഇടതു തുടർഭരണത്തിനായി പ്രവർത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *