നഴ്‌സിങ് ജീവനക്കാർക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പ് ഒരുക്കി ആസ്റ്റർ മിംസ്

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാൻ അഹോരാത്രം പ്രയത്‌നിച്ച നഴ്‌സിങ്ങ് ജീവനക്കാരെ ആദരിച്ചുകൊണ്ടാണ് കോഴിക്കോട് ആസ്റ്റർ മിംസ് ഇത്തവണത്തെ ലോക വനിതാ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഴ്‌സിങ്ങ് അസിസ്റ്റന്റ്മാർ ഉൾപ്പെടെയുള്ള മുഴുവൻ നഴ്‌സിങ്ങ് ജീവനക്കാർക്കും സൗജന്യ ഹെൽത്ത് ചെക്കപ്പ് പദ്ധതിയാണ് ആസ്റ്റർ മിംസ് നടപ്പിലാക്കുന്നത്. ഇതിനു പുറമെ 7-ാം തിയ്യതി രാത്രി ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വനിതാ ജീവനക്കാർ നടത്തുന്ന ബൈക്ക് റാലിയും ഉണ്ടായിരിക്കും. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. കൂടാതെ പോസ്പിറ്റലിലെ പത്ത് വനിതാ ജീവനക്കാരെ ആദരിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *