തിരുവനന്തപുരത്ത് വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു

തിരുവനന്തപുരത്ത് വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു. ചത്ത കരടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തു. കരടിയെ വെറ്റനറി ഡോക്ടര്‍ എത്തി മയക്കുവെടി വെച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിച്ചത്.

വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ ജോക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജോക്കബ് അലക്‌സാണ്ടര്‍ പറയുന്നത്. വല വിരിച്ചതിന് ശേഷം കരടിയെ മയക്കുവെടിവെച്ചെങ്കിലും അത് വലയില്‍ നിന്ന് വഴുതി കിണറിലേക്ക് വീഴുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *