കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ് – ബി പരിശോധനയ്ക്കായി നൂറുദിന കാമ്പയിനുമായി ആസ്റ്റര്‍ലാബ്‌സ്

കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ് – ബി പരിശോധനയ്ക്കായി നൂറുദിന കാമ്പയിനുമായി ആസ്റ്റര്‍ലാബ്‌സ്

കോഴിക്കോട്: കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയുമായി ആസ്റ്റര്‍ ലാബ്‌സ്. ‘B Aware. B Negative’ എന്നപേരിലാണ് നൂറ് ദിനക്യാമ്പയിന് ആസ്റ്റര്‍ ലാബ്‌സ് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ കീഴിലുള്ള ആസ്റ്റര്‍ ഫാര്‍മസിയും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയും ഈ ക്യാംപയിനില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നു.

ഏപ്രില്‍ 19, ലോക കരള്‍ ദിനാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 28, ലോക ഹെപ്പറ്റൈറ്റിസ് ദിനംവരെയാണ് ”B Aware. B Negative’ തുടരുക. ഹെപ്പറ്റൈറ്റിസ്-ബി (റാപ്പിഡ് കാര്‍ഡ് ടെസ്റ്റ്) പരിശോധന ആസ്റ്റര്‍ ലാബ്‌സിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. ക്യാമ്പയിനിന്റെ ഭാഗമായി ആസ്റ്റര്‍ ലാബ്‌സിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും റാപ്പിഡ് കാര്‍ഡ് ടെസ്റ്റ് സൗജന്യമായി ചെയ്യാനുള്ള അവസരം ഉണ്ടാകും.
കേരളത്തിലെ എല്ലാ ആസ്റ്റര്‍ ലാബുകളിലും പരിശോധനാസൗകര്യം ലഭ്യമാണ്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന രോഗികള്‍ക്ക് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ വിദഗ്ധ ഹെപ്പറ്റോളജിസ്റ്റുമാരുടെസൗജന്യ കണ്‍സള്‍ട്ടേഷനുംലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്ബന്ധപ്പെടുക : 8129081291.

‘ഗുരുതരപ്രശ്‌നമാകുന്നതിന് മുമ്പ് ഇത്തരം അണുബാധകള്‍ കണ്ടെത്താനുംപരിഹരിക്കാനുംസഹായിക്കുകയാണ് ‘B Aware. B Negative’ ക്യാമ്പയിന് ലക്ഷ്യമിടുന്നതെന്ന്, ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് – ഗ്യാസ്‌ട്രോ എന്‍ട്രോളജി സര്‍ജറി ഡോ. സജീഷ് സഹദേവന്‍ പറഞ്ഞു. വൈറല്‍ ഹെപ്പറ്റൈറ്റിസ് -ബി എന്നത് അപകടകരമായ ഒരു അണുബാധയാണ്. ഇത് ശരിയായ പരിശോധനകളുടെ അഭാവംമൂലം മിക്ക ആളുകളിലും സാധാരണയായി ശ്രദ്ധിക്കപ്പെടാതെപോകുന്നു. വിട്ടുമാറാത്ത രോഗമായി മാറുന്നതുവരെ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല എന്നും ഡോ. സജീഷ്‌സഹദേവന്‍ വ്യക്തമാക്കി.’ആസ്റ്ററിന്റെ പുതിയ ക്യാമ്പയിന് നൂറുകണക്കിന് പേരുടെജീവനും ആരോഗ്യവും സംരക്ഷിക്കാന് ഉതകുന്നതാകുമെന്നാണ് പ്രതീക്ഷയെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്യാസിന് പറഞ്ഞു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനു കീഴിലുള്ള കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഈ നൂറ് ദിനക്യാമ്പയിനില്‍ കൈകോര്‍ക്കുന്നുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *