മൊറാർജി ദേശായിയെ അനുസ്മരിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും മുൻ പ്രധാനമന്ത്രിയുമായ മൊറാർജി ദേശായിയുടെ 125ാം ജന്മ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടത്തി. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഈ കാലഘട്ടത്തിൽ പ്രസക്തിയേറെയാണെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു. അനുസ്മരണ സമിതി ചെയർമാൻ പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ലോഹ്യ അസീസ് മണലൊടി, കെ.പി.അബൂബക്കർ, കെ.എൻ.അനിൽകുമാർ പ്രസംഗിച്ചു. കളത്തിങ്കൽ ബീരാൻകുട്ടി സ്വാഗതവും രമേഷ് മീത്തൽ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *