കെ.എം.സി.സിയുടെ പ്രവര്‍ത്തനം കാരുണ്യ രംഗത്ത് ലോകത്തിന് മാതൃക: കരീം പന്നിത്തടം

കെ.എം.സി.സിയുടെ പ്രവര്‍ത്തനം കാരുണ്യ രംഗത്ത് ലോകത്തിന് മാതൃക: കരീം പന്നിത്തടം

കുന്നംകുളം: കെ.എം.സി.സിയുടെ സമാനതകളില്ലാത്ത വേറിട്ട പ്രവര്‍ത്തനം കാരുണ്യ രംഗത്ത് ലോകത്തിന് മാതൃകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. കുന്നംകുളം മണ്ഡലം അബുദാബി കെ.എം.സി.സി. പന്നിത്തടം സുഹറ ഓഡിറ്റോറിയത്തില്‍ നടത്തിയ റംസാന്‍ റിലീഫ് സൗഹൃദ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.സി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം ഇ.പി കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കടങ്ങോട് ഗ്രാമപഞ്ചായത്ത് മെംബര്‍ ഗഫൂര്‍ കടങ്ങോട് കിറ്റ് വിതരണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ പള്ളിക്കുളം, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ബഷീര്‍, ജനറല്‍ സെക്രട്ടറി ആര്‍.എച്ച് മനാഫ്, അന്‍വര്‍ കുന്നംകുളം എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *