എം.ഇ.എസ്.യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റും പുതുവസ്ത്രവും വിതരണം ചെയ്തു

എം.ഇ.എസ്.യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റും പുതുവസ്ത്രവും വിതരണം ചെയ്തു

കൊടുവള്ളി: അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ എന്ന ആശയത്തോടെ എം. ഇ. എസ്.കൊടുവള്ളി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റും പുതു വസ്ത്രവും വിതരണം ചെയ്തു. എം. ഇ. എസ്.സംസ്ഥാന എക്‌സിക്യൂട്ടീവ് അഗം എം. പി. സി. നാസര്‍ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് കെ. വി. ഫസലുറഹ്‌മാന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എം.ഇ.എസ്.യൂത്ത് വിങ്ങ് സംസ്ഥാന എക്‌സിക്യൂട്ടീവ് അഗം സി. കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. പി. ടി. അസൈന്‍ കുട്ടി, ഒ. കെ. അഷ്റഫ്, എന്‍. ടി. ഷാഹുല്‍ ഹമീദ്, സി. കെ. മുഹമ്മദലി തുടങ്ങിയവര്‍സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *