ഫൈവ് സി ഹോംസ് ഉദ്ഘാടനം നാളെ

 

കോഴിക്കോട്:കേരളത്തിലെ 14 ജില്ലകളിലും ഉചിതമായ സ്ഥലങ്ങളിൽ നിയമാനുസൃതവും വിശ്വാസ യോഗ്യവുമായ ഭവന നിർമ്മാണം ലക്ഷ്യമാക്കി ഫൈവ് സി ഹോംസ്. അപകടങ്ങളും ദുരന്തങ്ങളും പരമാവധി കുറയ്ക്കാൻ പറ്റിയ വിധത്തിൽ മലയാളികളുടെ ഭവന നിർമ്മാണ സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങളുമായി ഫൈവ് സി ആരംഭിക്കുന്ന ഹോംസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് അളകാപുരിയിൽ എം.കെ രാഘവൻ എംപിയുടെ അദ്ധ്യക്ഷതയിൽ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിക്കും. എൻ.സുകുമാരൻ നായർ സ്വാഗത പ്രസംഗവും, ഡോ.ടി.പി.സോമസുന്ദരൻ മുഖ്യ പ്രഭാഷണവും നടത്തും. കോർപറേഷൻ കൗൺസിലർമാരായ കവിത അരുൺ, തുഷാര. എസ്.എം, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീശ സുനിൽ കുമാർ, അഡ്വ.വി.എം.അജിത് കുമാർ, അഡ്വ.സുനിൽ കുമാർ ആശംസകൾ നേരും. ഫൈവ് സി ഹോംസ് വൈസ് ചെയർമാൻ എം.ജെ അഗസ്റ്റി നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *