ഐ.സി.എ.ഐ കോഴിക്കോട് ശാഖയ്ക്ക് അവാർഡ്

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖയ്ക്ക് ഐ.സി.എ.ഐ സതേൺ ഇന്ത്യ റീജ്യണൽ കൗൺസിലിന്റെ കീഴിലുള്ള മികച്ച ബ്രാഞ്ചിനുള്ള അവാർഡ് ലഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2020 വർഷത്തെ അഖിലേന്ത്യാ തലത്തിലുള്ള വിവിധ മാനദണ്ഡങ്ങൾക്കനുസൃതമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. 1982മുതൽ കോഴിക്കോട് ഐ.സി.എ.ഐയുടെ ശാഖ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പ്രവർത്തന മികവിനുള്ള അവാർഡ് കോഴിക്കോട് ശാഖയ്ക്ക് ലഭിക്കുന്നത്. മെമ്പർമാർക്കുള്ള വിവിധ സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, ട്രെയിനിംഗ് പ്രോഗ്രാമുകൾ പൊതുജനങ്ങൾക്കായി നിക്ഷേപ ബോധവൽക്കരണ ക്ലാസുകൾ, ജിഎസ്ടി സഹായത പരിപാടികൾ, കായിക-സാംസ്‌കാരിക പരിപാടികൾ, സി.എസ്.ആർ ഫണ്ടിലുൾപ്പെടുത്തി കോഴിക്കോട് പ്ലാനറ്റോറിയവുമായി ചേർന്ന് മിയാവാക്കി വനവൽക്കരണ പരിപാടി, 10ലക്ഷം രൂപ ചിലവിൽ ഗവൺമെന്റ് ജനറൽ ആശുപത്രി അത്യാഹിത വിഭാഗം നവീകരണം എന്നിവ 2020 വർഷത്തെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. അടുത്ത് തന്നെ നടക്കുന്ന സൗത്ത് ഇന്ത്യ റീജ്യണൽ കോൺഫറൻസിൽ വെച്ച് അവാർഡ് വിതണം നടത്തും.
മുഹമ്മദ് ദാവൂദ് സി.എം.കെ, ചെയർമാൻ ജിഗേഷ്.വി.എസ്, സെക്രട്ടറി അരുൺ സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ മുജീബ് റഹ്മാൻ, ട്രഷറർ സൂര്യ നാരായണൻ പങ്കെടുത്തു.

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *