ജിദ്ദ : സൗദി അറേബ്യയിലെ പുണ്യനഗരിയായ മക്കയിലെ കൊമേഴ്‌സ്യല്‍ സെന്റര്‍ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു. സൗദിയിലെ പ്രമുഖസ്ഥാപനമായ ഫെയ്‌റൂസ് ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ലുലു നടപ്പാക്കുക.
25 കോടി റിയാല്‍(ഏതാണ്ട് 540 കോടി രൂപ) നിക്ഷേപമുള്ള പദ്ധതിയുടെ മുഖ്യ ആകര്‍ഷണം രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. വിശുദ്ധ മക്ക സന്ദര്‍ശിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും വാണിജ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പദ്ധതി മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി കൈമാറ്റ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി, അല്‍ ഫെയ്‌റൂസ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ഷെയ്ഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ റിഫായി എന്നിവര്‍ പങ്കെടുത്തു. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, റീജനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി എന്നിവരും സന്നിഹിതരായിരുന്നു.