മിറ്റ്‌കോസ് ഓഫിസ് ഉദ്ഘാടനം 18ന്

മിറ്റ്‌കോസ് ഓഫിസ് ഉദ്ഘാടനം 18ന്

കോഴിക്കോട്: മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി(മിറ്റ്‌കോസ്)യുടെ ചാലപ്പുറത്തുള്ള കേസരി ബില്‍ഡിങ്ങിലെ ഓഫിസ് 18ന് രാവിലെ 10.30ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിറ്റ്‌കോസ് പ്രസിഡന്റ് കെ.പ്രശാന്ത് അധ്യക്ഷത വഹിക്കും. ഓണററി സെക്രട്ടറി നിജില്‍ കെ.പി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സഹകരണ വകുപ്പ് ജോ.രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ ആദ്യ നിക്ഷേപം സ്വീകരിക്കും. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍(അഡ്മിനിസ്‌ട്രേഷന്‍) എന്‍.എ ഷീജ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. കേരള ബാങ്ക് റിജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് കമ്പ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ലേബര്‍ ഡാറ്റാ ബാങ്ക് ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും വെബ്‌സൈറ്റ് ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി ടീച്ചറും നിര്‍വഹിക്കും. സി.പി.ഐ.എം ചാലപ്പുറം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജയന്‍ലാല്‍.എം ബ്രോഷര്‍ പ്രകാശനം ചെയ്യും.

ചാലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയൂബ്.എം ഐ.ഡി കാര്‍ഡ് വിതരണം ചെയ്യും. ബി.ജെ.പി സൗത്ത് മണ്ഡലം പ്രസിഡന്റ് വിജയകൃഷ്ണന്‍ സി.പി ലോഗോ പ്രകാശനം നിര്‍വഹിക്കും. എം.ഐ.ടി.ഡി.എ പ്രസിഡന്റ് കെ.രാജേഷ്, പ്രേംനാഥ്.എം (വ്യാപാരി വ്യവസായ സമിതി) ആശംസകള്‍ നേരും. അംബിക പ്രാര്‍ഥന ആലാപനം നടത്തും. മിറ്റ്‌കോസ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ എം.പി സ്വാഗതവും ഡയരക്ടര്‍ അമൃത പ്രേംമുരളി നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ. പ്രശാന്ത്, രാധാകൃഷ്ണന്‍ എം.പി, നിജില്‍ കെ.പി, ഗിരീഷ്, സജികുമാര്‍, വിവേക് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *