കാര്‍ കത്തിനശിച്ചു

കാര്‍ കത്തിനശിച്ചു

തലശ്ശേരി: നഗരത്തില്‍ കാര്‍ കത്തിനശിച്ചു. ലോഗന്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. കതിരൂര്‍ പൊന്ന്യം റോഡില്‍ അര്‍ഷാദും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി കാറാണ് അഗ്‌നിക്കിരയായത്. കാര്‍ നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിനിടയിലാണ് ബോണറ്റ് ഭാഗത്ത് തീയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ ഉടനെ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശ്ശേരി അഗ്‌നിരക്ഷാ നിലയം സേനാംഗങ്ങളാണ് തീയണച്ചത്. അര്‍ഷാദിന്റെ ബന്ധു മാഹിയിലെ ആയിഷയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിയ വാഹനം. തീപിടിത്തത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *