നാഗാലാന്‍ഡില്‍ ഗ്രാമീണരെ വെടിവെച്ചു കൊന്ന സൈനികര്‍ക്കെതിരേ നിയമനടപടിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

നാഗാലാന്‍ഡില്‍ ഗ്രാമീണരെ വെടിവെച്ചു കൊന്ന സൈനികര്‍ക്കെതിരേ നിയമനടപടിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

ഗുവാഹത്തി:  നാഗാലാന്‍ഡില്‍ തീവ്രവാദികളെന്നാരോപിച്ച് ഗ്രാമീണരെ വെടിവെച്ചുകൊന്ന സൈനികര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം. മൊണ്‍ ജില്ലയില്‍ 2021 ഡിസംബര്‍ 4 നായിരുന്നു സംഭവം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ 14 ഓളം ഗ്രാമീണര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട്. ഖനിത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിവെക്കുകയായിരുന്നു. ഇതിനു പിന്നാലെ ജനക്കൂട്ടം അക്രമാസക്തരാകുകയും സൈനികരുടെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.

നാഗാലാന്‍ഡ് പ്രത്യേകാന്വേഷണസംഘമാണ് (എസ്. ഐ. ടി) വെടിവെപ്പ് കേസ് അന്വേഷിച്ചത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് സൈന്യം ഖനിത്തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതെന്നാണ് എസ്. ഐ. ടി കുറ്റപത്രത്തില്‍ പറയുന്നത്. 30 പേര്‍ക്കെതിരേയാണ് കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാന്‍ഡ് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *