‘ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കും’; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാര്‍

‘ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കും’; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ഇതൊരു തുടക്കം മാത്രമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരത് പവാര്‍ നടത്തിയ പ്രതികരണം. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങി പ്രതിപക്ഷനിരയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പവാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട്‌  ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.

ഗൗതം അദാനിയെ പിന്തുണച്ച് രംഗത്തെത്തിയ ശരത്് പവാര്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്ന് വിമര്‍ശിച്ചിരുന്നു. അദാനി വിഷയത്തിലും ജെ. പി .സി അന്വേഷണത്തിലും വിമര്‍ശനാത്മക നിലപാടായിരുന്നു ശരത്് പവാറിനും എന്‍. സി. പിക്കും ഉണ്ടായിരുന്നത്.

ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടന സുരക്ഷിതമാക്കുന്നതിനും പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ശരത് പവാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷ ഐക്യത്തിനായി കഴിഞ്ഞദിവസം നിതീഷ് കുമാര്‍, തേജ്വസി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി ഒന്നിച്ച് നില്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാവരും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *