കോവൂര്‍: ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ലാബിന്റെ സൗകര്യത്തോടുകൂടെ ആരംഭിക്കുന്ന എ.ഐ, റോബോട്ടിക്‌സ്, കോഡിങ് അക്കാദമിയായ റോടെകിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റോബോട്ടിക് സാങ്കേതിക വിദ്യയിലേക്കുള്ള വളര്‍ച്ചക്ക് റോടെക്ക് അക്കാദമി പോലൊരു സ്ഥാപനം അവസരമൊരുക്കുകയാണെന്നും അതിനുള്ള പഠന സാധ്യത കേരളത്തില്‍ വളരുമെന്നും റിയാസ് പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ റോടെക് വെബ്‌സൈറ്റ് ലോഞ്ച് ചെയതു. മോസ്റ്റ് ഇന്നൊവേറ്റീവ് അവാര്‍ഡ് 2020 ജേതാക്കളായ റോടെക് വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു. എം.കെ രാഘവന്‍ എം.പി, കൗണ്‍ലിര്‍മാരായ സോമന്‍, അജിത, കെ. സുരേഷ്‌കുമാര്‍ , കെ.മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റോടെക് ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ലാബിന്റെ ഉദ്ഘാടനവും നടന്നു. നാലാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി യു.ആര്‍ (യൂണിവേഴ്‌സല്‍ റോബോട്ടിക്) സെര്‍ട്ടിഫൈഡ് കോഴ്‌സുകളാണ് റോടെക് ഒരുക്കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ.അബ്ദുല്ല ചെറിയകാട്ടില്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള ‘മാസ്റ്റര്‍ പ്രോഗ്രാം ഇന്‍ റോബോട്ടിക്‌സ്’ കോഴ്‌സ് ജൂണില്‍ ആരംഭിക്കുമെന്ന് റോടെക് സി.ഇ.ഒ സവാദ് സി.പി കൂട്ടിച്ചേര്‍ത്തു.