കോഴിക്കോട്: ഖാസി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന റംസാന് കനിവ് നാളെ വൈകീട്ട് 5.30ന് കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്ക് മുന്‍വശം നടക്കും. കനിവിന്റെ ഉദ്ഘാടനവും ആംബുലന്‍സ് കൈമാറലും മന്ത്രി അഹമ്മദ് ദേവര്‍കോവിലും 250 കുടുംബങ്ങള്‍ക്കുള്ള ഈദ് ഗിഫ്റ്റ് വിതരണം മന്ത്രി ജി.ആര് അനിലും തൊഴില്‍രഹിതരായ 25 യുവാക്കള്‍ക്ക് ഉന്തുവണ്ടി വിതരണം മേയര്‍ ബീന ഫിലിപ്പും ഓട്ടിസം ബാധിതര്‍ക്ക് തയ്യല്‍ മെഷീന് വിതരണം എം.കെ രാഘവന് എം.പിയും നിര്‍വഹിക്കും. പ്രമുഖ വാഗ്മി ബാഷീര്‍ പട്ടേല്‍താഴം റംസാന് പ്രഭാഷണം നടത്തും. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്, ടി.സിദ്ദിഖ്, ഡെപ്യൂട്ടിമേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, അക്ടിങ് ഖാസി സഫീര്‍ സഖാഫി എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. പരിപാടി വൈകീട്ട് 5.30ന് ആരംഭിച്ച് 6.30ന് അവസാനിക്കുമെന്ന് ഖാസി ഫൗണ്ടേഷന് ഭാരവാഹികളായ എം.വി മുഹമ്മദലി (പ്രസിഡന്റ്), പി.ടി ആസാദ് (ജനറല്‍ സെക്രട്ടറി), എം.സി റംസി ഇസ്മയില്‍ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.