മിശ്രിതം 1 ഒറ്റത്തവണ ഉപയോഗത്തിന് (ഒരു ഡോസ്)
ചേരുവകള്‍: വെറ്റില -10 എണ്ണം , കുരുമുളക് -10 ഗ്രാം, ഉപ്പ് -10 ഗ്രാം, ശര്‍ക്കര-ആവശ്യാനുസരണം.
തയ്യാറാക്കുന്ന വിധം : എല്ലാ ചേരുവകളും നന്നായി അരച്ച് ശര്‍ക്കരയുമായി യോജിപ്പിക്കുക. കുറേശ്ശയായി വായിലൂടെ ഉള്ളിലേക്ക് നല്‍കുക. ആദ്യത്തെ ദിവസം മൂന്നു മണിക്കൂര്‍ ഇടവിട്ട് ഓരോ ഡോസ് നല്‍കുക. രണ്ടാമത്തെ ദിവസം മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് ദിവസേന മൂന്ന് ഡോസ് വീതം നല്‍കുക. ഓരോ തവണ നല്‍കാനുള്ള മിശ്രിതം അപ്പപ്പോള്‍ തയ്യാറാക്കുന്നതാണ് ഏറെ ഗുണകരം.
മിശ്രിതം 2 രണ്ടു തവണ ഉപയോഗത്തിന് (രണ്ടു ഡോസ്)
ചേരുവകള്‍: വെളുത്തുള്ളി-2 അല്ലി, മല്ലി-10 ഗ്രാം, ജീരകം-10 ഗ്രാം, തുളസി-ഒരുപിടി, ഉണങ്ങിയ എടന/ വഴന ഇല -10 ഗ്രാം, കുരുമുളക്-10 ഗ്രാം, വെറ്റില-10 എണ്ണം, ചെറിയ ഉള്ളി – 2എണ്ണം, മഞ്ഞള്‍പ്പൊടി- 10 ഗ്രാം, കിരിയാത്തില ഉണക്കി പൊടിച്ചത് -30 ഗ്രാം, കര്‍പ്പൂരത്തുളസി ഇല – ഒരു പിടി, ആര്യവേപ്പില -ഒരു പിടി, കൂവളത്തില- ഒരുപിടി, ശര്‍ക്കര -100 ഗ്രാം. വായിലൂടെ നല്‍കാനുള്ള മിശ്രിതങ്ങള്‍ കുറഞ്ഞത്
ഒരു മണിക്കൂര്‍ ഇടവിട്ട് മാറി നല്‍കുക.