കൊച്ചി: പല അഴിമതിക്കേസുകളിലും ബന്ധമുള്ളയാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ബ്രഹ്‌മപുരത്ത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നല്‍കാത്തത്? സോണ്ടയ്ക്ക് കൂടുതല്‍ കരാര്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഇക്കാര്യത്തില്‍ അഴിമതി നടന്നിട്ടുണ്ട്. ബ്രഹ്‌മപുരം പ്ലാന്റ് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ബ്രഹ്‌മപുരം തീപിടുത്തത്തിലും അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ടിജിഎന്‍ കുമാര്‍ നല്‍കിയ ഹര്‍ജി സമാന ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബഞ്ചിലേക്ക് മാറ്റി. ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണം ശരിയായ രീതിയിലല്ലെന്ന് കാട്ടി 2022ല്‍ ക്ഷേത്രം ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.