ജി. പി. എസ് കോളര്‍ ഇന്നെത്തില്ല;  അരിക്കൊമ്പനെ പിടികൂടുന്നത് വൈകും

ജി. പി. എസ് കോളര്‍ ഇന്നെത്തില്ല;  അരിക്കൊമ്പനെ പിടികൂടുന്നത് വൈകും

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നത് ഇനിയും വൈകും. ജി. പി. എസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റമുണ്ടായതോടെയാണിത്. ജി. പി. എസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അസമില്‍ നിന്നാണ് ജി. പി. എസ് കോളര്‍ എത്തിക്കുന്നത്. നേരത്തെ ബെംഗലുരുവില്‍ നിന്ന് ഇത് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വേണ്ടെന്ന് വെച്ചു.

അതിനിടെ ഇന്നും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. പൂപ്പാറ തലക്കുളത്താണ് ഇന്ന് അരിക്കൊമ്പന്‍ ആക്രമണം നടത്തിയത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് സാധനങ്ങളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു ലോറി. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ആനയുടെ ആക്രമണം ഭയന്ന് ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *