ആയുധവും ലഹരിമരുന്നുമായി പാക് ഡ്രോണ്‍,  വെടിവച്ചിട്ട് കരസേന

ആയുധവും ലഹരിമരുന്നുമായി പാക് ഡ്രോണ്‍,  വെടിവച്ചിട്ട് കരസേന

ന്യൂഡല്‍ഹി : പഞ്ചാബിലെ ഭട്ടിന്‍ഡയിലെ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂനിറ്റില്‍ വെടിവെപ്പുണ്ടായതിനു പിന്നാലെ ജമ്മുവിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായി പാക് ഡ്രോണിനെ കണ്ടെത്തി. രജൗരിയില്‍ എ. കെ 47 തോക്കുകളുടെ മാഗസീനുകളും പണവുമായി വന്ന ഡ്രോണ്‍ കരസേന വെടിവച്ചിട്ടു. മറ്റൊരു പൊതിയും കണ്ടെത്തിയതിനെ തുടര്‍ന്ന് സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

പഞ്ചാബിലെ ഫസില്‍ക്കയില്‍ അതിര്‍ത്ത് കടന്ന് ലഹരിമരുന്നുമായെത്തിയ പാക് ഡ്രോണിന് നേരെ ബി. എസ്. എഫ് വെടിയുതിര്‍ത്തു. പിന്നാലെ ഡ്രോണില്‍നിന്ന് ലഹരിയടങ്ങിയ പൊതികള്‍ താഴെ വീണു. നാലരക്കിലോ ഹെറോയിന്‍ പിടിച്ചെടുത്തെന്നും ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വീണോ, പാക്കിസ്ഥാനിലേക്ക് മടങ്ങിയോ എന്ന് കണ്ടെത്തനായി തെരച്ചില്‍ നടത്തുന്നതായും അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.

ഇന്നലെ പുലര്‍ച്ച നാലരയ്ക്ക് പഞ്ചാബിലെ ബട്ടിന്‍ഡയിലെ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റില്‍ വെടിവയ്പ്പുണ്ടായ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. കേന്ദ്രത്തിലെ ഓഫീസേഴ്‌സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *