മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക

മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക

ബെംഗളുരു : പി. ഡി. പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രാജ്യസുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന കേസിലെ പ്രതിയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച് കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധസെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ.സുമിത് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. മദനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് മഅദനിക്ക് സംസ്ഥാനം വിടാന്‍ സഹായകരമാകും. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറു പ്രതികളുമായി മദനി ബന്ധപ്പെടാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധസെല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തില്‍ ആയുര്‍വേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയില്‍ എന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *