തെലങ്കാനയില്‍ റാലിക്കിടെ വെടിമരുന്ന് സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു

തെലങ്കാനയില്‍ റാലിക്കിടെ വെടിമരുന്ന് സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു

ഹൈദരബാദ്:  തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി(ബി. ആര്‍. എസ്) സംഘടിപ്പിച്ച പൊതുറാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഖമ്മം ജില്ലയില്‍ വൈര നിയമസഭാമണ്ഡലത്തിലെ ചീമലപാഡു ഗ്രാമത്തിലാണ് സംഭവം.

തെലങ്കാനയില്‍ ബി. ആര്‍. എസ് നടത്തിവരുന്ന യോഗപരമ്പരകളുടെ ഭാഗമായുള്ള ആത്മീയ സമ്മേളനം പരിപാടിക്കിടെയാണ് അപകടം. റാലിക്കിടെയുള്ള കരിമരുന്നു പ്രയോഗത്തിനായി സൂക്ഷിച്ച വസ്തുക്കളാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് വിവരം. മരിച്ച രണ്ടുപേരും ബി. ആര്‍. എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരില്‍ ബി. ആര്‍. എസ് പ്രവര്‍ത്തകര്‍, പോലീസുദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ഖമ്മം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *