ചണ്ഡീഗഢ്: പഞ്ചാബിലെ ഭട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 4.35-നായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, മിലിട്ടറി സ്റ്റേഷനില്‍ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ഭട്ടിന്‍ഡ എസ്പി പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും പുറത്തുവന്നിട്ടില്ല.
സൈന്യത്തിന്റെ ദ്രുതകര്‍മ്മസേന സംഭവസ്ഥലത്തുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തി സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.