തിരുവനന്തപുരം: സർക്കാരിന്റെ അധികവിഭവ സമാഹരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിലെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്ക് വർധിപ്പിച്ച് ഉത്തരവായി. സർക്കാർ മൃഗാശുപത്രികളിൽ ഓമന മൃഗങ്ങൾക്ക് നൽകി വരുന്ന ഒ.പി രജിസ്ട്രേഷൻ ഫീസ് ആയ പത്ത് രൂപയിൽ നിന്നും 20 രൂപയാക്കി. ഓമന മൃഗങ്ങളുടെ മൈനർ സർജറിയ്ക്ക് 75 രൂപ ( പഴയ നിരക്ക് 50) , മേജർ സർജറി 250 രൂപ ( പഴയ നിരക്ക് 170 രൂപ ) യാക്കിയും വർധിപ്പിച്ചു. എ.ഡി.സി.പി വാക്സിനേഷൻ ചാർജ് ആയി ഈടാക്കിയിരുന്ന പത്ത് രൂപ ഇനി മുതൽ സൗജന്യസേവനം ആയിരിക്കും. റേബീസ് ഫ്രീ സർട്ടിഫിക്കറ്റിന് 25 ( പഴയ നിരക്ക് 20 രൂപ ) രൂപ നൽകണം. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ഫാമുകളിൽ വിൽപ്പന നടത്തി വരുന്ന ജീവജാലങ്ങളുടെയും മുട്ടയുടെയും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ അറിയാം.
|
1 ഇനം | തരം | ആൺ | പെൺ | |
1 | പശു /എരുമ | 0-30 ദിവസം
8-24 മാസം |
900
24,000 |
1000
25,000 |
മറ്റ് വിലകൾ മാറ്റമില്ല |
2 | കാസർഗോഡ് കുള്ളൻ | 0-30 ദിവസം
18-24 മാസം |
700
|
800
10000 |
|
3 | വെച്ചൂർ | 0-30 ദിവസം
18-24 മാസം |
800 | 1000
25000 |
|
4 | ആട് | 0-60 ദിവസം
ഒരുവയസ്സിന് മുകളിൽ |
2000
13000 |
2000
8,500 |
|
5 |
പന്നി ലാർജ് വൈറ്റ് യോക് ഷേർ |
0-30 ദിവസം 421-1440 ദിവസം |
10,100
16,700 |
6000
13,500 |
|
6 |
പന്നി ഡ്യൂറോക് |
0-30 ദിവസം 421-1440 ദിവസം
|
3,300
10,200 |
2500
7,700 |
|
7 | പന്നിക്കുഞ്ഞുങ്ങൾ | 60ദിവസം വരെ
2 -5 മാസം 5മാസത്തിന് മുകളിൽ |
350രൂപ /kg
200 രൂപ/kg
175 രൂപ/ kg |
||
8 | മുട്ടക്കോഴി | 0-2 ദിവസം | 5 രൂപ | 25 രൂപ | |
9 | അട വെക്കുന്നതിനുള്ള
കോഴി മുട്ട ഒന്നിന് |
20 രൂപ | |||
10 | ബ്രോയിലർ മുട്ട | 20 രൂപ | |||
11 | എമു മുട്ട | 130 രൂപ | |||
12 | ടർക്കി മുട്ട | 35 രൂപ | |||
13 | താറാവ് മുട്ട | 15 രൂപ | |||
14 | താറാവ് മുട്ട വിഗോവ | 30രൂപ | |||
15 | കാട മുട്ട | 3 രൂപ | |||
16 | ഒട്ടകപക്ഷി മുട്ട ഒന്നിന് | 400 രൂപ |
- പന്നികളുടെ വേനൽക്കാല പരിചരണം
- വിയർപ്പ് ഗ്രന്ധികളുടെ അഭാവത്തിൽ ശരീരോഷ്മാവ് ക്രമീകരിക്കാൻ പന്നികൾക്ക് ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ഇതിനായി കുളിത്തൊട്ടികൾ (Wallows) കൂടുകളിൽ ഉണ്ടാകണം.
- ദിവസം രണ്ട് തവണ കുളിത്തൊട്ടികൾ വൃത്തിയാക്കി വെള്ളം നിറച്ചു കൊടുക്കണം.
- തണുത്ത കാറ്റ് ലഭിക്കുന്ന വിധത്തിൽ കൂടുകളുടെ നിർമ്മിതി ക്രമീകരിക്കാം. മിസ്റ്റ് സ്പ്രയർ, എക്സ്ഹോസ്റ്റ് ഫാൻ എന്നിവയും സ്ഥാപിക്കുന്നത് നല്ലതാണ്.
- സ്ഥലം ലഭ്യമാണെങ്കിൽ വൃക്ഷങ്ങളുടെ തണൽ കിട്ടുന്ന ഭാഗങ്ങളിൽ തുറസ്സായ ഇടങ്ങൾ വേലി കെട്ടി തിരിച്ചു (paddock) പകൽ സമയത്ത് തുറന്ന് വിടുന്നത് അഭികാമ്യം ആണ്. ഇവിടെയും കുളിത്തൊട്ടികൾ ഉണ്ടാകണം.
- വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയോടൊപ്പം ധാതുലവണമിശ്രിതം കൂടി ചേർത്തു നൽകുന്നത് വേനൽ കാലത്ത് അഭിലഷണീയമാണ്.