കിലെ മാധ്യമ അവാര്‍ഡ് 2023; അപേക്ഷകള്‍ ക്ഷണിച്ചു

കിലെ മാധ്യമ അവാര്‍ഡ് 2023; അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടേയും തൊഴില്‍ മേഖലയുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ). കിലെ സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളും, പ്രസിദ്ധീകരണങ്ങളും, ഗവേഷണ പഠനങ്ങളും ലക്ഷ്യമിടുന്നത് തൊഴിലാളിയുടെ ഉന്നമനവും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയെയും സുപ്രധാന വഴിത്തിരിവുകളെയും കുറിച്ച് കൃത്യമായ വിവരം കൈമാറുക, ദേശീയ അന്തര്‍ദേശീയ തലത്തില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ തൊഴിലാളി സമൂഹങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് കിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രധാന നയം.

ഏതു വിഷയവും പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. പൊതുജന ബോധവല്‍ക്കരണത്തിനും അഭിപ്രായ രൂപീകരണത്തിനും മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിലെ തൊഴിലാളി സമൂഹത്തിന് അനുഗുണമായ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മാധ്യമ ലേഖനങ്ങളും, വാര്‍ത്തകളുംവലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിലെ മാധ്യമ അവാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചത്. കേരളത്തിലെ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍പത്രങ്ങള്‍, വാരികകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിന് പരിഗണിക്കേണ്ട ലേഖനങ്ങള്‍ / വാര്‍ത്തകള്‍ ആയത് നല്‍കിയ ലേഖകന്റെ വിശദ വിവരങ്ങള്‍ സഹിതം 17.04.2023 വൈകുന്നേരം 4 മണിക്ക് മുമ്പായിഎക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന മേല്‍ വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, കിലെയുടെ ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. വിവിധ മേഖലകളിലെ പ്രഗത്ഭരടങ്ങുന്ന പാനലാണ് മികച്ച ലേഖനം തെരഞ്ഞെടുക്കുന്നത്. മികച്ച ലേഖനത്തിന് 25,000/ രൂപ ക്യാഷ് അവാര്‍ഡും, ഫലകവും, പ്രശസ്തി പത്രവും നല്‍കുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *