കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കര്‍ഷകര്‍ അവിടത്തെ നൂതന കൃഷിരീതികള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു. സന്ദര്‍ശന സംഘത്തിലുണ്ടായിരുന്ന കര്‍ഷകര്‍ സ്വന്തം സ്ഥലത്ത് ഇസ്രായേല്‍ കൃഷി രീതികള്‍ ആരംഭിക്കുകയും താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. കേരളത്തിലെവിടേയും ഇസ്രായേല്‍ മാതൃകകള്‍ പരിശീലിപ്പിക്കുന്ന മാസ്റ്റര്‍ ട്രെയിനേഴ്സായി ഇസ്രായേല്‍ സന്ദര്‍ശിച്ച കര്‍ഷകര്‍ പ്രവര്‍ത്തിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.
ഇസ്രായേല്‍ കൃഷിരീതികള്‍ കേരളത്തില്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം തുടക്കമായി. വൈകിട്ട് നാല് മണിക്ക് ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച കര്ഷകന് സുജിത്തിന്റെ കൃഷിയിടത്തില്‍ 1000 ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ നട്ടുകൊണ്ട് മന്ത്രി പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. താല്പര്യമുള്ള കര്‍ഷകര്‍ക്ക് ഈ കൃഷിയിടത്തിലെത്തി പരിശീലനം നേടാവുന്നതാണ്.
കര്‍ഷകരുടെ കൃഷിയിടത്തിലെത്തി പരിശീലനം നല്‍കുന്നതാണ്. കൃത്യതാ കൃഷി രീതികള്‍ അവലംബിച്ച് മൂല്യ വര്‍ധിത കൃഷി സാധ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങള്‍ക്കും മൂല്യ വര്‍ധിത കൃഷി പരീക്ഷിക്കാവുന്നതാണ്.