ശ്രീ ഭദ്രകാളി ക്ഷേത്രം ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷന്‍ പ്രകാശനം ചെയ്തു

ശ്രീ ഭദ്രകാളി ക്ഷേത്രം ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷന്‍ പ്രകാശനം ചെയ്തു

ചെറൂട്ടിറോഡ്: ശ്രീ ഭദ്രകാളി ക്ഷേത്രം ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷര്‍ പ്രകാശനം മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ക്ഷേത്രം പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എ.പി കൃഷ്ണകുമാര്‍ , പി.ആര്‍ സുനില്‍ സിംഗ്, പി.എന്‍ ഗോപി കുമാര്‍ , പി.എസ്.സതീഷു കുമാര്‍ എന്നിവര്‍ സംസാരിച്ചു. മെയ് 7 മുതല്‍ 14 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹം ഭാഗവതരത്‌നം ബ്രഹ്‌മശ്രീ മാളിക ഇല്ലം ഹരിഗോവിന്ദന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. സപ്താഹത്തോടനുബന്ധിച്ച കലവറ നിറക്കല്‍ മെയ് മാസം 5 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്ര സന്നിധിയില്‍ വെച്ചു നടക്കും വിദ്യാഗോപാല മന്ത്രജപം, സര്‍വ്വൈശ്വര്യ പുജ എന്നിവ ഉണ്ടായിരിക്കും. മെയ് 11ന് ശ്രീകൃഷ്ണ അവതാരം, 12ന് രുഗ്മിണി സ്വയംവരവും ഉണ്ടാകും. ഘോഷയാത്ര വൈകുന്നേരം അഞ്ച് മണിക്ക് ആനക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *