അമൃത്സര്‍: ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിന്റെ അടുത്ത സഹായി പപ്പല്‍ പ്രീത് സിങിനെ ഹോഷിയാര്‍പുരില്‍ നിന്ന് പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റേയും സംയുക്ത പരിശോധനയിലാണ് പപ്പല്‍പ്രീത് അറസ്റ്റിലായത്.
ജലന്ധറില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ശേഷം അമൃത്പാലും പപ്പലും ഒരുമിച്ച് തന്നെയായിരുന്നു. ഹോഷിയാര്‍പുരില്‍ എത്തിയ ശേഷം രക്ഷപ്പെടാനായി രണ്ട്‌പേരും രണ്ടുവഴിക്ക് പിരിഞ്ഞു. നേരത്തേ നേപ്പാളിലേയ്ക്ക് കടന്നുവെന്ന് സൂചിപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും അമൃത്പാലും പപ്പലും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം നേപ്പാള്‍ അമൃത്പാലിനെതിരേ മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അമൃത്പാലും പപ്പലും നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പപ്പല്‍ പ്രീത് സിങ് അറസ്റ്റിലാവുന്നത്.